COA

മെഗാ കേബിള്‍ ഫെസ്റ്റിന് തുടക്കം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് എക്‌സിബിഷന്‍ മെഗാ കേബിള്‍ഫെസ്റ്റിന്റെ പതിനെട്ടാമത് എഡിഷന്  തുടക്കമായി. ജി.സി.സി.എ ചെയര്‍മാന്‍ അഡ്വ.വി.സലിം മേള ഉദ്ഘാടനം ചെയ്തു. സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പിയൂഷ് ചക്രവര്‍ത്തി പ്രദര്‍ശനം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

ദൃശ്യമാധ്യമം ജനങ്ങളിലേക്കെത്തിക്കാന്‍ തുടക്കം മുതലേ നന്നായി പ്രവര്‍ത്തിക്കുന്നവരാണ് കേബിള്‍ ഓപ്പറേറ്റര്‍മാരെന്നും പുതിയ സാങ്കേതിക വിദ്യയിലേക്ക് വന്നപ്പോള്‍ തുടക്കകാരെല്ലാം പുറന്തള്ളപ്പെടുന്ന വിധം ദൃശ്യമാധ്യമരംഗം കുത്തകകളുടെ കൈകളിലേക്ക് പോകുന്ന സ്ഥിയാണുള്ളതെന്നും വി.സലിം പറഞ്ഞു.

ജനകീയ അടിത്തറയുള്ള സംവിധാനമായി സിഒഎ നീങ്ങുകയാണെന്ന് ഫ്‌ളവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

സിഒഎ പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്‌ളവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, കെസിബിഎല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, മെഗാകേബിള്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ എന്‍.ഇ ഹരികുമാര്‍, സിനിമാതാരം നിയാസ്, തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കെസിബിഎല്‍ എംഡി രാജ്‌മോഹന്‍, സിഒഎ ജനറല്‍ സെക്രട്ടറി കെ.വി രാജന്‍, കെസിസിഎല്‍ സിഇഒ ഷാജി മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള സിഒഎയും കേരള ഇന്‍ഫോ മീഡിയയുമാണ് സംഘടിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top