Kerala

വനിതാമതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ പുറത്ത്; വെളളാപ്പളളി നടേശന്‍

വനിതാ മതിലിനോട് സഹകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ പങ്കെടുത്തത്. വനിതാ മതിലിനെതിരെ ബിഡിജഐസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെളളാപ്പളളി.

എന്‍എസ്എസിനെതിരേയും രൂക്ഷ വിമര്‍ശനം നടത്തിയ വെള്ളാപ്പള്ളി, മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. േയാഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഒരു മുന്നോക്ക സമുദായ നേതാവ് പറഞ്ഞതുകൊണ്ട് മാത്രം മുന്നോക്ക സമുദായ അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top