Latest News

ഇന്ന് ലോക മനുഷ്യാവകാശദിനം

ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദിനം. ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ, ‘സാര്‍വദേശീയ മനുഷ്യവകാശ പ്രഖ്യാപനം’ കൊണ്ടുവന്നത്. മുപ്പത് അനുച്ഛേദങ്ങളാണ് ഇതിലുള്ളത്.

യു.എന്‍. ചാര്‍ട്ടറിന്റെ അടിസ്ഥാനത്തില്‍ 1948 ഡിസംബര്‍ 10-ന് ഐക്യരാഷ്ട്രസഭ, ‘സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. തുടര്‍ന്ന് 1950-ല്‍ എല്ലാ അംഗരാജ്യങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും ഈ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയില്‍ മാര്‍ച്ച് 21-നും കിരിബാട്ടിയില്‍ ഡിസംബര്‍ 11-നുമാണ് മനുഷ്യാവകാശദിനം ആചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top