Latest News

മുളമേളയില്‍ എല്ലാം മുളമയം

മുളകൊണ്ട് വൈവിധ്യമേറിയ ഇത്രയധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാവുമോ എന്ന അമ്പരപ്പിലാണ് എറണാകുളത്തെ ബാംബു ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിനെത്തുന്ന കാണികള്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മുള മേളയില്‍ ഇക്കുറി ശ്രദ്ധേയമാകുന്നത് വയനാട്ടിലെ ഉറവിന്റെ മുളകൊണ്ട് പൂര്‍ണ്ണമായി നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ഓഫീസാണ്.

ഓഫീസ് ആവശ്യത്തിനുള്ള സകല സാധനങ്ങളും ഈ ഓഫീസില്‍ മുള ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്മസ് കാലമായതിനാല്‍ മുള കൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത നക്ഷത്രങ്ങളുടെ നിര തന്നെയുണ്ടിവിടെ.

കമ്മലും മാലയും മുളയുടെ പുറത്ത് കൊത്തിയെടുത്ത രൂപങ്ങളും എല്ലാവരിലും കൗതുകമുണര്‍ത്തുന്നുണ്ട്. അലങ്കാര ദീപങ്ങളുടെ വൈവിധ്യമേറിയ ഡിസൈനുകള്‍ കണ്ണഞ്ചിപ്പിക്കും. എല്ലാം മുളകൊണ്ട് മെനഞ്ഞെടുത്തതാണ്.

മുളകൊണ്ട് നിര്‍മ്മിച്ച വട്ടിയും കുട്ടയുമായാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കരകൗശലക്കാര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ചെറിയ മുളം തണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌ട്രോയാണ് പുതിയതായി ഇവര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബാംബു ഫെസ്റ്റ് രാവിലെ 11 മണിമുതല്‍ രാത്രി 9 മണി വരെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top