ഒടിമായം കാട്ടി അമ്പരപ്പിക്കാനെത്തുന്ന ഒടിയനായുള്ള മലയാളികളുടെ കാത്തിരിപ്പിന് ആവേശംകൂട്ടി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാല്‍ ആലപിച്ച ‘മാനം തുടുക്കണ് നേരം വെളുക്കണ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫുമാണ് ഗാനരംഗത്തില്‍ എത്തിയിരിക്കുന്നത്.
‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആയിരുന്നു ഒടിയനിലേതായി ആദ്യം പുറത്തിറങ്ങിയ ഗാനം. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച ഈ ഗാനത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹന്‍ ലാല്‍ ആലപിച്ച നാടന്‍ പാട്ടിനും ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഡിസംബര്‍ 14ന് ഒടിയന് തിയേറ്ററുകളില്‍ എത്തും.