ടൊവിനോ നായകനാകുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖമായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോയ്ക്കൊപ്പം ഉര്‍വശി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹമീദ് എന്ന ചെറുപ്പക്കാരനായി ടൊവീനോയും ഹമീദിന്റെ ഉമ്മ ആയിഷ ആയി ഉര്‍വശിയും വേഷമിടുന്നു.
മാമുക്കോയ, ഹരീഷ് കണാരന്, ദിലീഷ് പോത്തന്, സായ്പ്രിയ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്. നാഥ് എന്നിവരരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്കിയിരിക്കുന്നു. ആന്റോ ജോസഫ്, സി.ആര് സലീം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.