Entertainment

മൂഡ് വന്നാല്‍ പാട്ട് പാടുന്ന കഴുത ; വീഡിയോ വൈറല്‍

പുനെ: കഴുതരാഗം എന്നൊക്കെ ചുമ്മ പറയുന്നതാണെന്ന് പൂനെയിലെ എമിലി എന്ന കഴുതയുടെ പാട്ട് കേട്ടാല്‍ മനസ്സിലാകും. അത്രയ്ക്ക് മനോഹരമാണ് കക്ഷിയുടെ പാട്ട്. മൂഡ് വന്നാല്‍ അപ്പോള്‍ എമിലി പാടും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പൂനെയില്‍ അവശനിലയിലായ മൃഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലാണ് എമിലി കഴിയുന്നത്. പ്രസവത്തെ തുടര്ന്ന് അവശനിലയിലായ എമിലിയെ ആരോ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഘടനാപ്രവര്‍ത്തകരാണ് എമിലി എന്ന പേര് നല്കിയത്.

എമിലി നന്ദിയും സന്തോഷവും പ്രകടിപ്പിക്കുന്ന വ്യത്യസ്തരീതിയാണ് പാട്ട് എന്നാണ് മൃഗഡോക്ടര്‍ പറയുന്നത്. അടുത്തിടെ അയര്‍ലന്‍ഡിലെ ഹാരിയറ്റ് എന്ന കഴുതയുടെ പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top