Entertainment

ഇഷ അംബാനിയുടെ വിവാഹത്തിന് അതിഥികള്‍ക്കായി 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സിന്റെ സംഗീതനിശയും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുംബൈയിലാണ് വിവാഹം.

വ്യവസായിയായ ആനന്ദ് പിരമല്‍ ആണ് വരന്‍. 3 ദിനം നീളുന്ന ആഘോഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ നല്‍കിക്കൊണ്ടിരിക്കും.

പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കും. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലറിയും എത്തുമെന്നു കരുതുന്നു. മുംബൈയില്‍ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികള്‍ താമസിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top