Kerala

പ്രളയാനന്തര കേരളത്തിന്റെ നവീകരണത്തിനായി ‘റണ്‍ ഫോര്‍ ലൈഫ്’ കൂട്ടയോട്ടം

കൊച്ചി: പ്രളയം ബാധിച്ച വടക്കന്‍ പറവൂരിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി റോട്ടറി ക്ലബ് കൊച്ചിന്‍ സെന്‍ട്രല്‍ ‘റണ്‍ ഫോര്‍ ലൈഫ്’ കൂട്ടയോട്ടം സംഘടിപ്പിക്കും. ഡിസംബര്‍ 16 ഞായറാഴ്ച്ച പുലര്‍ച്ചെ 5 .30 ന് പനമ്പിള്ളി നഗറില്‍ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം 5, 10 കിലോമീറ്ററുകളിലായി രണ്ടു ഘട്ടമായാണ് സംഘടിപ്പിക്കുന്നത്.

പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും റോട്ടറി ക്ലബ് ഡിസ്ട്രിക് ഡയറക്ടര്‍ രാജ്മോഹന്‍ നായരും സംയുക്തമായി റണ്‍ ഫോര്‍ ലൈഫ് ഉദ്ഘാടനം ചെയ്യും. ഇത് നാലാം തവണയാണ് റോട്ടറി ക്ലബ് കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കുന്നത്. പങ്കെടുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.rotarycochincentral.org/run4life വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍ പ്രസിഡണ്ട് ബിജു ജോണ്‍, സെക്രട്ടറി ഗൗതം പ്രേംചന്ദ്, കണ്‍വീനര്‍ ഫിലിപ്പ് ജോര്‍ജ്, പബ്ലിക് ഇമേജ് ചെയര്‍മാന്‍ വിനയ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top