ജയറാം നായകനാവുന്ന പുതിയ ചിത്രം ഗ്രാന്റ് ഫാദറിന്റെ പൂജയ്ക്ക് കൊച്ചിയില്‍ വന്‍ താര നിര. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം ഒട്ടേറെ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് വിളക്ക് കൊളുത്തിയത്.
ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദര്‍. ഒരു സാധാരണ കുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിഷുവിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക.