ബോളിവുഡ് സിനിമയിലെ കല്യാണം പോലെ കോടികള്‍ മുടക്കിയാണ് സിനിമ താരങ്ങളുടെ വിവാഹാനന്തര ആഘോഷങ്ങള്‍. ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് വിവാഹ മാമാങ്കത്തിന്റെ ഏകദേശചെലവ് 150 കോടി രൂപയാണ്. നിക് ജോനാസ്- പ്രിയങ്ക ചോപ്ര ആഢംബര കല്യാണ ചെലവിന് പൊടിച്ചത് 375 കോടി രൂപയായിരുന്നു.
സ്വന്തം പോക്കറ്റില്‍ നിന്നൊന്നുമല്ല ഇത്രയധികം തുക താരങ്ങള്‍ ചെലവഴിക്കുന്നത്. ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും സ്പോണ്‍സര്‍മാര്‍ സദാ സന്നദ്ധമാണ്. സ്വന്തം ഇരിപ്പിടങ്ങള്‍ ഹിന്ദി സിനിമാലോകത്ത് അരക്കിട്ടുറപ്പിക്കാന്‍ ഇത്തരം ആഘോഷ മാമാങ്കങ്ങള്‍ അനിവാര്യമാണെന്ന് ഈ താരങ്ങള്‍ക്ക് നന്നായി അറിയാം. ആട്ടവും പാട്ടുമായി കോടികള്‍ വാരിയെറിഞ്ഞുള്ള ആഘോഷ പരിപാടികള്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജിയുടെ പ്രെഫഷണല്‍ തന്ത്രങ്ങള്‍ കൂടിയാണ് വെളിവാക്കുന്നത്.