Kerala

ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും

സന്നിധാനം: ശബരിമലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദര്‍ശിക്കും. ഉച്ചയോടെ നിലയ്ക്കലില്‍ എത്തുന്ന സംഘം പമ്പയിലും പരിശോധന നടത്തിയ ശേഷം രാത്രിയില്‍ സന്നിധാനത്ത് തങ്ങും. നാളെയാണ് സംഘം സന്നിധാനത്ത് സന്ദര്‍ശനം നടത്തുന്നത്. ജസ്റ്റിസുമാരായ പി,ആര്‍ രാമന്‍, സിരിജഗന്‍,ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

നിലയ്ക്കലില്‍ എത്തുന്ന സംഘം ആദ്യം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തും. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ സംഘം പമ്പയില്‍ എത്തും. തുടര്‍ന്ന് രാത്രിയോടെ സന്നിധാനത്തേക്ക് പോകും. സന്നിധാനത്തെ ക്രമീകരണങ്ങളെക്കുറിച്ച് നാളെയാണ് പരിശോധന നടത്തുക. ശബരിമല സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളില്‍ ഇടപെടൂ എന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ സമിതി തീരുമാനമെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top