Kerala

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം സംബന്ധിച്ച് വിജിലന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എം. മാണിക്കെതിരായുള്ള ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണോ എന്ന കാര്യത്തില്‍ വിജിന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. തുടരന്വേഷണം വേണമെന്നുണ്ടെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ് എന്നത് വിജിലന്‍സ് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബാര്‍ കോഴക്കേസ് അനന്തമായി നീളുകയാണെന്ന് കാട്ടി വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അഴിമതി നിരോധന നിയമ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ 2018ല്‍ ആണ് നിലവില്‍ വന്നത്. 2014 ല്‍ റജിസ്റ്റര്‍ ചെയ്ത ബാര്‍ കേസിന് ഈ വ്യവസ്ഥ ബാധകമല്ലെന്ന് വിഎസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാണിക്കെതിരെ മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി തുടരന്വേഷണത്തിനു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഡിസംബര്‍ 10നകം വാങ്ങാന്‍ പരാതിക്കാരോടു നിര്‍ദേശിച്ചിരുന്നു. ഒരിക്കല്‍ അനുമതി കിട്ടി അന്വേഷിച്ച കേസില്‍ വീണ്ടും അനുമതി വേണമോയെന്നും വേണമെന്നുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സി അല്ലേ വാങ്ങേണ്ടതെന്നും കോടതി ചോദിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top