ആദ്യദിവസം 75.5 കോടി രൂപ കളക്ട് ചെയ്ത് 2.0 വന്‍നേട്ടം കൈവരിക്കുന്നു. ശങ്കര്‍ സംവിധാനം ചെയ്ത 2.0യുടെ ഹിന്ദി പതിപ്പ് 21 കോടി സമാഹരിച്ചു. തൊട്ടടുത്ത് നില്‍ക്കുന്നത് തമിഴ് പതിപ്പാണ്. 20 കോടി രൂപയാണ് ആദ്യദിനം 2.0 തമിഴ് പതിപ്പ് കരസ്ഥമാക്കിയത്.
ആന്ധ്രപ്രദേശില്‍ നിന്ന് 19 കോടി രൂപയാണ് വാരിയത്. കൊച്ചുകേരളത്തില്‍ നിന്ന് മാത്രം 5.5 കോടി നേടി. കര്‍ണ്ണാടകയില്‍ നിന്ന് 7 കോടി രൂപയാണ് ആദ്യദിവസം സമാഹരിച്ചത്.
രജനീകാന്ത് നായകനായ 2.0 സിനിമയുടെ നിര്‍മ്മാണചെലവ് ഏകദേശം 500 കോടി രൂപയാണ്.