Kerala

രാഹുല്‍ ദ്രാവിഡിന്റെ പുകയിലവിരുദ്ധ പരസ്യം തീയ്യറ്ററുകളില്‍ ഇനി ഉണ്ടാവില്ല

കണ്ണൂര്‍: മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പുകയിലവിരുദ്ധ പരസ്യം തീയ്യറ്ററുകളില്‍ ഇനി ഉണ്ടാവില്ല. പഴയ പരസ്യങ്ങള്‍ക്കു പകരം ‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങള്‍ ഉപയോഗിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഡിസംബര്‍ 1 മുതല്‍ പുതിയ പരസ്യങ്ങള്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദര്‍ശിപ്പിക്കണമെന്നു നിയമം വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top