തിരുവനന്തപുരം: ജനതാദളി(എസ്)ന്റെ പുതിയ ജലവിഭവ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്.
ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ. തുടര്‍ന്നു സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേല്‍ക്കും. ചിറ്റൂര്‍ എംഎല്‍എയാണ് കെ. കൃഷ്ണന്‍കുട്ടി.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചു.