ആക്ടിവിസ്റ്റ് രഹന ഫാത്തിമ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. പത്തനംതിട്ട പോലീസാണ് കൊച്ചിയിലെത്തി രഹനയെ അറസ്റ്റ് ചെയ്തത്. ശബരിമല വിഷയത്തില്‍ രഹന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദത്തിന് വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരെ കനത്ത പ്രതിഷേധവും അരങ്ങേറിയിരുന്നു.
മുമ്പും രഹനയ്ക്കെതിരെ സമാനമായ കേസുണ്ടായിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പോലീസ് കസ്റ്റഡിയിലുളള രഹനയെ വൈകാതെ തന്നെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം.