Breaking News

അടിയന്തിരാവസ്ഥയില്‍ പോലുമില്ലാത്ത മനുഷ്യാവകാശലംഘനമാണ് പോലീസ് കാണിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പോലീസ് തന്നോട് കാണിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് താന്‍ ഇപ്പോള്‍ നേരിടുന്നത്. തന്നെ കൂടുതല്‍ കള്ളക്കേസില്‍ കുടുക്കാനാണ് പോലീസിന്റെ ശ്രമമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് മുമ്പ് കോഴിക്കോട് ജില്ലാ ജയിലിനു സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. കോഴിക്കോട് സബ് ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ രാവിലെ പ്രതിഷേധവുമായി സംഘടിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top