Entertainment

ബ്രഹ്മാണ്ഡ ചിത്രം 2.0യിലെ ആദ്യവീഡിയോഗാനം പുറത്തിറങ്ങി

ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യിലെ ആദ്യവീഡിയോഗാനം പുറത്തിറങ്ങി. റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ഗാനത്തിന് വന്‍ വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

രജനി-ശങ്കര്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന അദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ ഒട്ടും നിരാശപ്പെടില്ലെന്നാണ് പുറത്തിറങ്ങിയ വീഡിയോ ഗാനം സൂചിപ്പിക്കുന്നത്. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം. എ ആര്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

ഏകദേശം 543 കോടിരൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്. അക്ഷയ് കുമാറിന്റെ മേയ്ക്കോവറും ഭീകര രൂപവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top