Breaking News

ശബരിമലയില്‍ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

സന്നിധാനം: ശബരിമലയില്‍ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു നാമജപം തുടങ്ങിയത്. രാത്രി 10നു ശേഷം 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം.

വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. ഇരു സംഘങ്ങള്‍ക്ക് ചുറ്റും പോലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പോലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. അന്യായമായാണ് പോലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവര്‍ പറഞ്ഞു.

അറസ്റ്റിലായ തീര്‍ഥാടകരെ പുലര്‍ച്ചെ ഒന്നരയോടെയാണ് വടശേരിക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഒറ്റയ്‌ക്കോ കൂട്ടമായോ ശരണം വിളിക്കുന്നതിതു തടസമില്ലെന്നു ഹൈക്കോടതിയും ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ഉത്തരവിലും പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായാണ് അറസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top