സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ചത് 18 പേര് തന്നെയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അഞ്ച് പേരുടെ മരണം സംശയാസ്പദമെന്നേ പറയാനാവൂ എന്നും മന്ത്രി പറഞ്ഞു. റേഡിയോളജിസ്റ്റിന്റെ മരണം നിപ ബാധിച്ചെന്ന് പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 21 നിപ്പ മരണം ഉണ്ടായെന്നുള്ള അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
18 കേസുകളാണ് ലാബില്‍ പരിശോധിച്ച് നിപ്പ ഉണ്ടെന്ന് സ്ഥീരികരിച്ചത്. സാലിഹിന്റെ മരണത്തോടെയാണ് നിപ്പയാണെന്ന് ഉറപ്പിച്ചത്. മൂന്നൂറില്‍ പരം കേസുകളിലാണ് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച 5 എണ്ണവും നിപ്പ തന്നെയായിരിക്കാം. പക്ഷേ, അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസല്‍ട്ട് അനുസരിച്ച് മാത്രമേ രോഗം നമുക്ക് സ്ഥിരീകരിക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.