തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമലയിൽ കാണിച്ചത് തരംതാണ പരിപാടിയാണെന്ന് മന്ത്രി ഇപി ജയരാജൻ.
പൊൻ രാധാകൃഷ്ണന് കേന്ദ്ര മന്ത്രിയുടെ നിലവാരം ഇല്ലന്നും കലാപം നടത്താൻ ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
ഭീകര പ്രവർത്തനമാണ് ആർഎസ്എസ് നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രമന്ത്രിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു.