Kerala

നിലപാടില്‍ അയവ്; ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എമ്മിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം. ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ നിലപാട് സ്വീകരിക്കേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നിര്‍ണായക നീക്കം.

കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, വി.ബി. ധന്യ, എം. സൂര്യ എന്നിവരാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നകത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top