ബംഗളുരു: മുംബൈയേയും ഡല്‍ഹിയേയും പിന്നിലാക്കി ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്കുന്ന നഗരം ബംഗളുരു എന്ന് റിപ്പോര്‍ട്ട്. ലിങ്ക്ഡിന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
പ്രതിവര്‍ഷം ബംഗളുരുവില്‍ ശരാശരി 11,67,337 രൂപയാണ് ശമ്പളമായി നല്‍കുന്നത്. മുംബൈയിലാകട്ടെ ഇത് 9,03,929 രൂപയും ഡല്‍ഹിയില്‍ 8,99,486 രൂപയുമാണ്. ഹൈദരാബാദില്‍ 8,45,574 രൂപ നല്കുമ്പോള് ചെന്നൈയിലിത് 6,30,920 രൂപയാണ്.
ഉയര്‍ന്ന വേതനം നല്‍കുന്നത് ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് മേഖലയിലെ ജോലിക്കാണ്. പ്രതിവര്‍ഷം 15 ലക്ഷം രൂപയോളം വരും ഇത്. സോഫ്റ്റ് വെയര്‍മേഖലയിലെ ജോലിക്ക് 12 ലക്ഷവും കണ്‍സ്യൂമര്‍ മേഖലയിലെ ജോലിക്ക് ഒമ്പത് ലക്ഷവുമാണ് ശരാശരി പ്രതിവര്‍ഷം ലഭിക്കുന്നത്.