Kerala

പതിനായിരം രൂപ ‘ തേച്ചിട്ട് പോയി ‘

ഇസ്തിരിയിടാന്‍ കൊണ്ടുവന്ന ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് 10000 രൂപ ഒന്നിച്ച് കിട്ടിയപ്പോള്‍ തേപ്പുകാരന്‍ പ്രമോദ് ഒന്നു ഞെട്ടി.

കൊച്ചി കാക്കനാട്ടുള്ള തേപ്പുകടയില്‍ ജീന്‍സ് തേക്കുന്നതിനിടയിലാണ് പോക്കറ്റില്‍ 500 രൂപാ നോട്ടുകളായിപതിനായിരം രൂപ കണ്ടെത്തിയത്.

നനച്ചുണക്കിയ ജീന്‍സിന്റെ പോക്കറ്റില്‍ വലിയ കേടുപാടൊന്നുമില്ലാതെ ലഭിച്ച രൂപ ഉടമയ്ക്ക് തിരിച്ച് നല്‍കാന്‍ കടയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

എന്നാല്‍ പ്രമോദ് കടയില്‍ ഇല്ലാത്ത സമയത്ത് ജീന്‍സിന്റെ ഉടമ കടയിലെത്തി തേപ്പുകൂലി നല്‍കി ജീന്‍സ് തിരികെ വാങ്ങിക്കൊണ്ടുപോയി.

ഉടമയെ കണ്ടെത്താത്തതിനാല്‍ എങ്ങനെ പണം തിരികെ ഏല്‍പ്പിക്കുമെന്ന വിഷമത്തിലാണ് ഇപ്പോള്‍ പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ പ്രമോദ്. എന്തായാലും പണം കൈമോശം വന്നതു മനസ്സിലാക്കി ഉടമ തിരികെ വരുമെന്ന പ്രതീക്ഷയില്‍ പണം സൂക്ഷിച്ചു വച്ചിരിക്കുകയാണ്.

തുണികള്‍ ഇസ്തിരിയിടാന്‍ കൊടുക്കുമ്പോള്‍ കീശ പരിശോധിക്കണമെന്നും തേപ്പുകൂലി നല്‍കാന്‍ സ്വന്തം കീശയില്‍ പണം മറക്കാതെ കരുതണമെന്നും ഗുണപാഠം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top