ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികള്‍ക്കുള്ളില്‍ ധാരണ. പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും.
കോണ്‍ഗ്രസ്-പിഡിപി-നാഷണല്‍ കോണ്ഫറന് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബുഖാരി പറഞ്ഞു.
ബിജെപിയെ മാറ്റി നിര്‍ത്താന്‍ മഹാസഖ്യവുമായി മറ്റ് എല്ലാ പാര്‍ട്ടികളും ഒന്നിക്കുന്ന സാഹചര്യമാണ് ജമ്മു കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ഈ നീക്കം ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
പിഡിപി – ബിജെപി സഖ്യം പിരിഞ്ഞതിന് ശേഷം കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കാശ്മീര്‍. 87 അംഗ നിയമസഭയാണ് ജമ്മു കാശ്മീരിലേത്. ബിജെപിയ്ക്ക് 25 അംഗങ്ങളും പിഡിപിയ്ക്ക് 28 അംഗങ്ങളും നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം പേരാണ് നിയമസഭയില്‍ ഉള്ളത്.