തെലങ്കാന സ്വദേശി സുനില്‍ എഡ്ലയെ അമേരിക്കയിലെ വെന്റ്നോള് സിറ്റിയില്‍ 16കാരന് വെടിവെച്ച് കൊന്നു. അമ്മയുടെ 95-ാം ജന്മദിനം ആഘോഷിക്കാന്‍ ഇന്ത്യയിലെത്താനിരിക്കെയാണ് 61 കാരനായ സുനില്‍ വെടിയേറ്റ് മരിച്ചത്.
സുനിലിനെ വെടിവെച്ച 16കാരന് പോലീസിന്റെ സ്ഥിരം കുറ്റവാളി ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. ജുവനൈല്‍ പരാതി പ്രകാരം കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ നിരവവധി കേസുകളില്‍ ഈ കുട്ടിക്കുറ്റവാളി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറ്റ്ലാന്റ സിറ്റി പോലീസ് അറിയിച്ചു.
അറ്റ്ലാന്റ സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ട സുനില്‍. വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി കാറുമായി കടന്നുകളയുകയായിരുന്നു. സര്‍വയലന്‍സ് ക്യാമറ ദൃശ്യമനുസരിച്ച് അക്രമി സുനിലിന്റെ വീടിന്റെ മുമ്പില്‍ നിന്ന് പിന്തുടര്ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.