മാധ്യമപ്രവര്‍ത്തക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ വീണ്ടും ആക്രമണം. നേരത്തെ അമ്പലക്കുളങ്ങരയില്‍ വച്ചുണ്ടായ ആക്രമണത്തില് പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി താലൂക്കാശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരെയും വീണ്ടും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറാണ് സാനിയോ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്. നേരത്തെ പാലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോകുംവഴിയാണ് ഇരുവരും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേര്‍ കാറിനുമുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.