Kerala

കോടതിവിധിയല്ല അയ്യപ്പന്റെ വിധിയെ ശബരിമലയില്‍ നടക്കുവെന്ന് കെ.സുരേന്ദ്രന്‍

കോടതിവിധിയല്ല അയ്യപ്പന്റെ വിധിയെ ശബരിമലയില്‍ നടക്കുവെന്ന് കെ.സുരേന്ദ്രന്‍കാസര്‍ഗോഡ്: സര്‍ക്കാരിനേയും ഭരണഘടനയേയും വെല്ലുവിളിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി എന്തായാലും ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂവെന്നും ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികള്‍ക്ക് പതിനെട്ടാം പടി ചവിട്ടാനാകില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ്, കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണരൂപം

‘കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂ. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ല. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികള്‍ക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സിപിഎമ്മിനും നല്ലത്.’

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top