Kerala

അന്യമതസ്ഥര്‍ കയറി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചു

തിരുവനന്തപുരം: ക്ഷേത്രാചാരം ലംഘിച്ചതിനെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് അന്യമതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഇന്നലെ വൈകിട്ടാണ് നട അടച്ചത്. തുടര്‍ന്ന് പരിഹാരക്രിയകള്‍ ആരംഭിച്ചു. അതു തീരുന്ന മുറയ്‌ക്കേ ഇനി നട തുറക്കുകയുള്ളൂ. ഇതോടെ ഇന്നലെ വൈകിട്ടത്തെ ഉത്സവശീവേലി മുടങ്ങി.

ക്ഷേത്രത്തിനകത്തു മൊബൈല്‍ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളില്‍ കയറി ഇവര്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top