തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതല്‍ അനിശ്ചിതകാല ഓട്ടോ- ടാക്സി പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങിയ ട്രേഡ് യൂണിയന് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
സംസ്ഥാനത്ത് 17 മുതല്‍ അനിശ്ചിതകാല ഓട്ടോ- ടാക്സി പണിമുടക്ക്
By
November 10, 2018 2:33 pm