Film News

ബോക്‌സ് ഓഫീസ് നിറഞ്ഞു കവിഞ്ഞു; ചരിത്രം കുറിച്ച് ഇളയ ദളപതിയുടെ സര്‍ക്കാര്‍

വിവാദങ്ങളും വാഗ്‌വാദങ്ങളും സമൂഹത്തില്‍ ആളിക്കത്തുമ്പോഴും ചരിത്രം തിരുത്തിക്കുറിച്ച് ഇളയ ദളപതി വിജയ്‌യുടെ സര്‍ക്കാര്‍. ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേതിച്ച് മൂന്നു ദിവസം കൊണ്ട് ‘സര്‍ക്കാര്‍’ വാരിക്കൂട്ടിയത് 8.95 കോടി രൂപ.

ദീപാവലി ചിത്രമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിലുള്‍പ്പെടെ ചിത്രം റിലീസിനെത്തിയിരുന്നു. സര്‍ക്കാരിന് ആദ്യ ദിനത്തില്‍ മാത്രം ലഭിച്ചത് 6.6 കോടി രൂപയാണ്. ഈ ആഴ്ച അവസാനിക്കുമ്പോള്‍ കളക്ഷന്‍ 10 കോടി കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിയ്യേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം ഇന്റെര്‍നെറ്റിലെത്തിയതും സര്‍ക്കാരിനെതിരെ അണ്ണാഡിഎംകെ മന്ത്രിമാര്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതൊന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ബാധകമല്ല, പ്രേക്ഷകര്‍ സിനിമയെ പ്രോത്സാഹിപ്പിക്കും എന്നതാണ് സര്‍ക്കാരിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിലയിരുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top