Kerala

അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു; കൗസല്യയുടെ വിവാഹം ഉത്സവമാക്കാനൊരുങ്ങി വട്ടവട നിവാസികള്‍

ഇടുക്കി: അഭിമന്യുവിന്റെ മരണശേഷം ഇരുട്ടിലായ കൊട്ടക്കാമ്പൂരിലെ ഒറ്റമുറി വീട്ടിലേക്ക് സന്തോഷത്തിന്റെ വെളിച്ചം വന്നെത്തി. പ്രിയ സഖാവിന്റെ ഏറ്റവും വലിയ സ്വപ്‌നമായ അനിയത്തി കൗസല്യടെ വിവാഹം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് വട്ടവട.

അഭിമന്യുവിന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ കുടുംബത്തിനായി ഒരു നാട് മുഴുവന്‍ കൈകോര്‍ക്കുമ്പോള്‍ മഹാരാജാസിന്റെ സ്വന്തം വട്ടവടയുടെ സ്വപ്‌ന സാക്ഷാത്കാരം ഉത്സവമാക്കാന്‍ കൂട്ടുകാര്‍ മുഴുവന്‍ വിവാഹത്തിനായി എത്തിച്ചേരും. സിപിഎം ഇടുക്കി ജില്ലാകമ്മിറ്റി മുന്‍കൈയെടുത്ത് ഈ വരുന്ന ഞായറാഴ്ചയാണ് കൗസല്യയുടെ വിവാഹം നടത്തുന്നത്.

കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍. വട്ടവട സ്‌കൂളില്‍വെച്ചാണ് വിവാഹം. സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ് വിവാഹത്തിനുള്ള ക്ഷണക്കത്ത് അടിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.

വിവാഹം ആഘോഷമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വിവാഹത്തിനുവേണ്ട സ്വര്‍ണ്ണവും, വസ്ത്രങ്ങളും നേരത്തെ തന്നെ പാര്‍ട്ടി ഏര്‍പ്പെടുത്തി. വിപുലമായ സദ്യവട്ടമാണ് വിവാഹത്തിനായി ഒരുക്കുന്നത്.

കൗസല്യയുടെ വിവാഹത്തിനൊപ്പം അഭിമന്യവിന്റെ കുടുംബത്തിന് വേണ്ടി പാര്‍ട്ടി പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകാറായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top