നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചു. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയാണ്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ഥമാണ് യാത്രയെന്നും ദീലീപ് വ്യക്തമാക്കുന്നു.
എന്നാല്‍ വിദേശത്ത് പോകാനുളള ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രതിയുടെ വിദേശയാത്ര കാരണം കേസിന്റെ വിചാരണ വൈകിയാല്‍ ആക്രമണത്തിന് ഇരയായ നടിയോടുള്ള അവഹേളനമായിത്തീരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.