കോഴിക്കോട് ജില്ലാ കളക്ടര്‍ യു. വി ജോസിനെയും ദേവികുളം സബ് കളക്ടര്‍ വി. ആര് പ്രേം കുമാറിനെയും മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍. പ്രേം കുമാറിനു പകരം ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല.
പ്രേം കുമാറിനെ മാറ്റണമെന്ന് സി പി എം ജില്ലാ നേതൃത്വംവും എസ്. രാജേന്ദ്രന് എം എല്‍ എയും ആവശ്യപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമനു ശേഷമാണ് ദേവികുളം കളക്ടറായി പ്രേം കുമാര്‍ എത്തുന്നത്. പ്രളയത്തിന് ശേഷം മൂന്നാര്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്. ഇത് കര്‍ശനമായി പാലിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രേംകുമാര്‍.