മലയാളികളുടെ ഇഷ്ടനടന് ഫഹദ് ഫാസിലിന് ആരോഗ്യകരവും രുചികരവുമായ വിഭവം സമ്മാനിക്കുക എന്ന കടുത്ത മത്സരത്തില്‍ ഒടുവില്‍ വിജയിച്ചത് ആലുവയിലുള്ള ലിസ ജോജി.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരിസണ്‍സ് നടത്തിയ അതിഥി കുക്ക് ഫോര്‍ ഫഹദ് പാചക മത്സരത്തിലാണ് സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ലിസ വിജയിയായത്.
എറണാകുളം ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ലൈവ് കുക്കറി ഷോയില്‍ നടന് ഫഹദ് ഫാസിലിനൊപ്പം സെലിബ്രിറ്റി ഷെഫുമാരായ നൗഷാദ്, മുഹ്സിന് എന്നിവര്‍ വിധി കര്‍ത്താക്കളായി.
‘ മീന്‍ സദ്യ എന്ന പുതുമയാര്‍ന്ന കോമ്പിനേഷനാണ് ഫഹദിന് വേണ്ടി തയ്യാറാക്കിയത്. ഫഹദിന് സീ ഫുഡ് വലിയ ഇഷ്ടമാണ്. പ്രോണ്‍സ് എരിശ്ശേരി, സ്ക്വഡ് അവിയല്‍, ഞണ്ട് രസം, മുരിങ്ങയില, മുരിങ്ങപ്പൂവ് എന്നിവ ചേര്‍ത്ത കക്കയിറച്ചി, മത്തി ഇരുമ്പന്‍ പുളി മീന്‍കറി എന്നിവയാണ് പാചകമത്സരത്തില്‍ തയ്യാറാക്കി ഫഹദിന് നല്‍കിയത്. ” – ലിസ ജോജി കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.
ലിസയുടെ ഭര്‍ത്താവ് ജോജി ജോഷ്വാ, മകള്‍ ദീപ്തി എന്നിവര്‍ സൗദി അറേബ്യയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഷെഫ്മാരാണ്. മകന് ദീപകും ഹോട്ടല്‍ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്.