Kerala

പമ്പയില്‍ നടന്ന സമരത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം.

സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം. സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകള്‍ വഴിയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top