Kerala

ശബരിമല സുരക്ഷാ ചുമതലയില്‍ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി

പത്തനംതിട്ട: പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റി. സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് വിമര്‍ശം ഏല്‍ക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.

ചിത്തിര ആട്ടതിരുന്നാളിന് മുന്നോടിയായി വന് സുരക്ഷാ ചുമതലയാണ് പമ്പയിലും സന്നിധാനത്തും പോലീസ് ഒരുക്കിയിരിക്കുന്നത്. എവിടെയെങ്കിലും തീര്‍ത്ഥാടകരെയോ വാഹനങ്ങളെയോ തടയുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കാനും മേഖലാ എ.ഡി.ജി.പി.മാക്കും റെയ്ഞ്ച് ഐ.ജി.മാക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഡി.ജി.പി ലോക്‌നാഥ് ബെഹറ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top