Kerala

കാര്യവട്ടത്ത് കളി കാര്യമാകും

വ്യാഴാഴ്ച ക്രിക്കറ്റ് ലഹരിയിലാവുന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും കൊമ്പു കോര്‍ക്കുമ്പോള്‍ കളി കാര്യമാകും.

മുംബൈയില്‍ നിന്ന് ഇന്നുച്ചയ്ക്ക് ഒരേ വിമാനത്തില്‍ പറന്നെത്തുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ കോവളത്തെ പ്രകൃതിരമണീയമായ കോവളം റാവീസ് ലീല ഹോട്ടലിലാണ് താമസിക്കുന്നത്.

കേരളീയ കായല്‍ മത്സ്യ വിഭവങ്ങള്‍ ആസ്വദിച്ച് ഹോട്ടലില്‍ വിശ്രമിക്കാനാണ് രണ്ട് ടീം അംഗങ്ങളും താത്പര്യപ്പെടുന്നത്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് അഞ്ചാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഇതിനോടകം തന്നെ മത്സരത്തിനുള്ള ടിക്കറ്റുകളുടെ 60 ശതമാനം വിറ്റുകഴിഞ്ഞു. ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെയായതിനാല്‍ മത്സരത്തിന് മുമ്പ് തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ഏകദിനങ്ങളില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് കൂടുതല്‍ കളി പ്രേമികളെ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

തുലാവര്‍ഷം നവംബര്‍ ഒന്നിന് എത്തുമെന്ന വാര്‍ത്തമാത്രമാണ് ചെറിയ ആശങ്ക പരത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ആകദിന മത്സരം ആവേശത്തോടെയാണ് തലസ്ഥാനത്തെ കളിയാരാധകര്‍ ദീര്‍ഘകാലമായി കാത്ത് കാത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top