Kerala

മുഖം നോക്കി രസിച്ച് കാപ്പി കുടിക്കാം

ആവി പറക്കുന്ന കാപ്പിയില്‍ സ്വന്തം മുഖം തെളിഞ്ഞ് കണ്ടാല്‍ ആര്‍ക്കാണ് സന്തോഷം തോന്നാത്തത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സെല്‍ഫിച്ചിനോ കോഫിയാണ് എറണാകുളം പാലാരിവട്ടത്തെ ഹസ്റ്റോ കോഫി ഷോപ്പില്‍ ലഭിക്കുന്നത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഫി യന്ത്രത്തിലൂടെയാണ് നിങ്ങളുടെ ബഹുവര്‍ണ ഫോട്ടോ കാപ്പിയുടെ മുകള്‍പ്പരപ്പില്‍ ആലേഖനം ചെയ്യുന്നതെന്ന് ഹസ്റ്റോയുടെ അസിസ്റ്റന്റ് മാനേജര്‍ അനൂപ് വിന്‍സന്റ് കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

തികച്ചും ഭക്ഷ്യയോഗ്യമായ(എഡിബിള്‍) നിറങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ജന്മദിന കേക്കുകളിലാണ് ഇതിനു മുമ്പ് നമ്മള്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് കണ്ടിരുന്നത്.

സ്‌ക്രീന്‍ പ്രിന്റ് പോലെയാണ് കമ്പ്യൂട്ടറില്‍ നിന്ന് നിങ്ങളുടെ ചിത്രങ്ങള്‍ കാപ്പി കപ്പിലേക്ക് പതിയുന്നത്. കാപ്പിക്ക് മുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടു രസിക്കാനും സെല്‍ഫിയെടുത്ത് ആസ്വദിക്കാനുമാണ് കാപ്പി പ്രേമികള്‍ക്ക് ഏറെ താല്‍പ്പര്യം. കാപ്പി നുണഞ്ഞ് കഴിക്കുമ്പോള്‍ സ്വന്തം മുഖം അലിഞ്ഞില്ലാതെയാവുന്നത് തെല്ല് വിഷമത്തോടെയുമാണ് കാപ്പി പ്രിയര്‍ നോക്കിക്കാണുന്നത്.

[KGVID]http://keralavisiontv.com/wp-content/uploads/2018/10/WhatsApp-Video-2018-10-26-at-1.51.48-PM.mp4[/KGVID]

ഒരു യാത്രയ്ക്കിടയില്‍ ചെനയിലെ വിമാനത്താവളത്തില്‍ നിന്നാണ് ഹസ്‌റ്റോയുടെ ഉടമ ഷെഫീഖ്  ഈ യന്ത്രം പരിചയപ്പെടുന്നത്. ഒരു കപ്പ് സെല്‍ഫിച്ചിനോ കാപ്പിക്ക് 95 രൂപയാണ് വില. മുഖം നോക്കിയാസ്വദിച്ച് കാപ്പി കുടിക്കുന്നത് ഒരു പ്രത്യേക അനുഭവമായി മാറുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top