Kerala

ശബരിമല അക്രമങ്ങളില്‍ പങ്കെടുത്തവരുടെ അറസ്റ്റ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കോടതിയുടെ താക്കീത്.

എന്നാല്‍ ശബരിമലയില്‍ ഭക്തര്‍ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ശബരിമല വിഷയത്തില്‍ നടക്കുന്ന അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ് , അനോജ് രാജ് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top