മാരുതി സുസുക്കി ഇന്ത്യയുടെ സെപ്റ്റംബര്‍- ജൂലൈ കാലയളവിലെ അറ്റാദായത്തില്‍ 9.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ അറ്റാദായം 2240.4 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2484.3 കോടി രൂപയായിരുന്നു. വാഹന വില്‍പ്പനയിലെ പൊതുവായ വില്‍പ്പന മുരടിപ്പാണ് അറ്റാദായത്തിലുള്ള കുറവിനുള്ള പ്രധാന കാരണം.
മാരുതിയുടെ അറ്റാദായം 9.8 ശതമാനം കുറഞ്ഞു
By
October 25, 2018 2:56 pm