Breaking News

കായംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞ് വീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു

ആലപ്പുഴ: കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തിന് ശേഷം കുഴഞ്ഞുവീണ സിപിഎം കൗണ്‍സിലര്‍ മരിച്ചു.  എരുവ വാര്‍ഡ് കൗണ്‍സിലര്‍ വി. എസ് അജയനാണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജയന്‍  വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ബസ് സ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ അജയനു പുറമേ എല്‍.ഡി.എഫിലെ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഗിരിജ, അബ്ദുള്‍മനാഫ്, ജലീല്‍ എസ്.പെരുമ്പളത്ത്, കെ.കെ.അനില്‍കുമാര്‍, പി.ശശികല യു.ഡി.എഫിലെ ഷാനവാസ്, ഷീജാ നാസര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top