തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം.
പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ പരിക്കുകള്‍ ഗുരുതരമല്ല.
ബസ് തലകീഴായി കനാലിലേക്ക് മറിയുകയായിരുന്നു. മഴ പെയ്തതിനാല്‍ വഴിയില്‍ നിന്ന് തെന്നി മാറിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അതേസമയം ബസിന്റെ ടയറുകള്‍ ഭാഗികമായും തേഞ്ഞുപോയ അവസ്ഥയിലാണ്. ഇതും അപകടത്തിന് കാരണമായേക്കാം.