Kerala

ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. 7.95 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഇന്നലത്തെ കളക്ഷന്‍. ഇതിനു മുന്‍പ് കിട്ടിയ ഏറ്റവും വലിയ പ്രതിദിന കളക്ഷന്‍ 7.6 കോടി രൂപയായിരുന്നു.

ശബരിമല നട തുറന്നതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം കുത്തനെ ഉയര്‍ന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്.

ബസുകളുടെ വശങ്ങളിലും പിന്നിലും പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. അഞ്ചു വര്‍ഷത്തേക്ക് പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്കാണ് കരാറായിരിക്കുന്നത്. ഈ കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്ക്.

ജീവനക്കാരുടെ മിന്നല്‍പണിമുടക്കുകളും ഇന്ധന വില കുതിച്ചുയരുന്നതും കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാല്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് ശുഭ പ്രതീക്ഷ നല്‍കുന്നതാണ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പുതിയ വാര്‍ത്ത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top