Kerala

ഒക്ടോബര്‍ 24 മുതല്‍ ഗ്രേറ്റ് ഫെസ്റ്റീവ് സെയിലുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

വമ്പിച്ച ഓഫറുകളുമായി ഇ-കാര്‍ട്ട് ഭീമന്‍മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വീണ്ടും ഫെസ്റ്റീവ് സെയിലിനൊരുങ്ങുന്നു. ഒക്ടോബര്‍ 24നാണ് ഇരു സൈറ്റുകളിലെയും വില്‍പ്പന ആരംഭിക്കുക. ഇലക്ട്രോണിക്, ഫാഷന്‍, ക്ലോത്തിങ് തുടങ്ങി നിരവധി പ്രൊഡക്ടുകളാണ് വമ്പിച്ച വിലക്കുറവില്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്.

ബിഗ്ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഫ്‌ളിപ്കാര്‍ട്ട് വന്‍ വിറ്റഴിക്കല്‍ നടത്തിയിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് ലക്ഷക്കണക്കിന് ഇലക്ട്രോണിക്-ഗാഡ്ജറ്റുകളാണ് വിറ്റുപോയത്. ഗാഡ്ജറ്റിനു ശേഷം ഷൂസാണ് രണ്ടമതായി ഏറ്റവും കൂടുതല്‍ വിറ്റുപോയ പ്രൊഡക്ട്. ഫ്‌ളിപ്കാര്‍ട്ട് ഫെസ്റ്റീവ് ധമാക്ക സെയില്‍ എന്നാണ് പുതിയ ഓഫര്‍ സെയിലിന്റെ പേര്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ആമസോണും ഇതേദിവസമാണ് ഓഫര്‍ സെയില്‍ നടത്തുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് അതിശയകരമായ വിലക്കുറവ് നല്‍കിയിരിക്കുന്നത്. 41,900 രൂപ വിലയുളള ഗാലക്‌സി എ8+, 23,990 രൂപയ്ക്ക് ലഭിക്കും. നോക്കിയ, റെഡ്മി, അസ്യൂസ്, ലെനോവോ തുടങ്ങിയ ബ്രാന്‍ഡുകളുടെ പുതുപുത്തന്‍ സ്മാര്‍ട്ട് ഫോണുകളും വില്‍പ്പനയ്‌ക്കെത്തും.

തിരഞ്ഞെടുത്ത ലാപ്‌ടോപ് ബ്രാന്‍ഡുകള്‍ക്ക് 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. തിരഞ്ഞെടുത്ത അഞ്ഞൂറില്‍പ്പരം പ്രൊഡക്ടുകള്‍ക്ക് നിശ്ചിത സമയത്തേക്ക് ഫ്‌ളാഷ് സെയിലുണ്ടായിരിക്കും. ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക് കാര്‍ഡുകള്‍ ആമസോണില്‍ പത്ത് ശതമാനം എക്‌സട്രാ ഓഫറും ഉണ്ടായിരിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top