Kerala

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും ; മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍, പമ്പയില്‍ നിന്ന് മടങ്ങണമെന്ന മുന്നറിയിപ്പുമായി പോലീസ്

തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല ക്ഷേത്രനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. അഞ്ച് ദിവസത്തെ പൂജയ്ക്കായി ഒക്ടോബര്‍ 18നാണ് നടതുറന്നത്. ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധിക്കുശേഷമുള്ള ആദ്യത്തെ നടതുറക്കലായിരുന്നു ഇത്. കടുത്ത പ്രതിഷേധങ്ങളാണ് സുപ്രീം കോടതി വിധിക്കെതിരെ ഉയര്‍ന്നത്. ഈ കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള 10 സ്ത്രീകളെയാണ് ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും പ്രതിഷേധക്കാര്‍ തടഞ്ഞത്. ഇന്നലെ നാലു യുവതികള്‍ ശബരിമലയിലെത്തി. നാലു പേരും ആന്ധ്രാ സ്വദേശികളാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടാകുമെന്ന് സൂചനകളുള്ളതിനാല്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട് സ്ഥലത്തുനിന്നും മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു.

നട അടയ്ക്കുന്ന ദിവസമായതിനാല്‍ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top