വാഴൂര്‍: ശബരിമല വിഷയത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാഴൂര്‍ വെട്ടിക്കാട് ധര്മശാസ്താക്ഷേത്രഗോപുരത്തിലെ കാണിക്കമണ്ഡപത്തിലെ ഭണ്ഡാരം കഴിഞ്ഞ ദിവസം കാണിക്കയിടാനാവാത്ത വിധം സിമിന്റുപയോഗിച്ച് അടച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള ക്ഷേത്രത്തിലെ ഗോപുരത്തിലെ ഭണ്ഡാരം അടച്ചതിനു ശേഷം കാണിക്കയായി കര്‍പ്പൂരം കത്തിക്കുക എന്ന നിര്‍ദ്ദേശവും ഒട്ടിച്ചിരുന്നു.
ദേവസ്വംബോര്‍ഡ് അധികൃതരുടെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസെത്തിയാണ് ഭണ്ഡാരം തുറന്നത്. എന്നാല്‍ കാണിക്കയര്‍പ്പിക്കരുത്, കര്‍പ്പൂരം കത്തിച്ചാല്‍ മതിയെന്ന നിര്‍ദേശം സമീപത്ത് റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്.