പത്തനംതിട്ട: തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം.
അതേസമയം തുലാമാസ പൂജയ്ക്ക് ക്ഷേത്രനട തുറന്ന ശേഷമുള്ള ആദ്യ മൂന്ന് ദിവസത്തെ വരുമാനം 1.12 കോടി രൂപയാണ്. ഒക്ടോബര്‍ 17, 18, 19 തീയതികളിലെ വരുമാനമാണിത്. പ്രളയശേഷമുള്ള കന്നിമാസ പൂജയില്‍ ഭക്തരുടെ തിരക്ക് കുറവായിരുന്നു. അതിനാല്‍ കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. കന്നിമാസത്തെക്കാള് 31,009 രൂപ കൂടുതലാണിത്. കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം 1,12,35,625 രൂപയായിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)