Kerala

പ്രതിഷേധം തുടരുന്നു; മല കയറാനെത്തിയ രണ്ട് സ്ത്രീകളെ കൂടി തടഞ്ഞു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകളെ കൂടി പ്രതിഷേധക്കാര്‍ തടഞ്ഞു. ആന്ധ്രാ സ്വദേശികളായ യുവതികളാണ് ശബരിമല കയറാനായി ഇന്ന് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പമ്പയില്‍ തിരികെയെത്തിച്ചു.

പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ നീലിമലയില്‍ വച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവര്‍ പമ്പയിലെത്തിയതെന്നാണ് സൂചന. യുവതികളെ പിന്നീട് പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.

അതേസമയം, ശനിയാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന നേതാവുമായ മഞ്ജു പമ്പയില്‍ നിന്നു മടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top